ദാദ്രി: കേന്ദ്രത്തിന് ഒഴിഞ്ഞ്മാറാനാവില്ല- കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തി ലും ഗുലാം അലിയുടെ സംഗീത പരിപാടി റദ്ദാക്കിയതിലും പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് വിമര്‍ശിച്ചു. സംഭവത്തില്‍ കേന്ദ്രത്തിന് പങ്കില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷം കപടമതേതരത്വം പ്രചരിപ്പിച്ച് രാഷ്ട്രീയ ധ്രുവീകരണം നടത്തുകയാണെന്നുമാണ് പ്രധാനമന്ത്രി പ്രസ്താവിച്ചിത്. കേന്ദ്രം സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് പൊതുസമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീര്‍ണതയാണ് ദാദ്രി സംഭവത്തിനു പിന്നില്‍.

മുംബൈയില്‍ സുധീന്ദ്ര കു ല്‍ക്കര്‍ണിക്കുനേരെ ആക്രമണ വും ഗുലാം അലിക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചത് കേന്ദ്രഭരണത്തിലെ സഖ്യകക്ഷിയായ ശിവസേനയാ ണ്. എന്നാല്‍, ഇന്ത്യന്‍ സമൂഹം അസഹിഷ്ണുതയുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ലോകം മനസ്സിലാക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്. പൈലറ്റ് പറഞ്ഞു. ഇത് രാഷ്ട്രീയത്തിന്റെ മാത്രം പ്രശ്‌നമല്ല. ഇത് രാജ്യത്തെ ബാധിക്കുന്ന വിഷയമാണ്. ഏതു തരത്തിലുള്ള ആശയമാണ് പ്രചരിപ്പിക്കപ്പെടുന്നത്. അധികാരത്തിലിരിക്കുന്നത് ഏത് തരത്തിലുള്ളവരാണ്. രാഷ്ട്രത്തിന്റെ മതേതര ചിന്തയില്‍ ധ്രുവീകരണം നടത്തുന്നതാരാണ്. തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെ ന്നും അദ്ദേഹം പറഞ്ഞു. ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സി പിഐ നേതാവ് ഡി രാജയും വിമര്‍ശിച്ചു. പ്രസ്താവന വളരെ ഹ്രസ്വവും വൈകിയതുമാണെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു. ബി ജെപിയും സംഘപരിവാരവും നേരിട്ട് നടത്തിയതാണ് ദാദ്രി സംഭവം. ഭരണഘടനാ മൂല്യങ്ങ ള്‍ കാത്തുരക്ഷിക്കേണ്ട പ്രധാനമന്ത്രിക്ക് അതില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നത് തികച്ചും നിരുത്തരവാദപരമാ ണ്. രാജ പറഞ്ഞു.
Next Story

RELATED STORIES

Share it