ദാദ്രിസംഭവം മതേതരവാദികള്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു: ആര്‍.എസ്.എസ്

മുംബൈ : ദാദ്രിസംഭവം മതേതരവാദികള്‍ രാഷ്്ട്രീയവളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുന്നുവെന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ദാദ്രി സംഭവം ഇതിനുമുന്‍പ് കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്നല്ല. ഇത്തരം സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.  ദാദ്രി സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ ഗോധ്രയില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടപ്പോഴും സിക്ക്് കൂട്ടക്കൊല നടന്നപ്പോഴുമെല്ലാം എവിടെയായിരുന്നു എന്നും ലേഖനം ചോദിക്കുന്നു.
പശുക്കളെയും കിടാരികളെയും കൊല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് ജനങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്കു കി്ട്ടുന്ന പ്രോട്ടീന്‍ ഇല്ലാതാവുമെന്ന്് പറയുന്നത് മനസിലാകുന്നില്ല. പ്രോട്ടീനെക്കുറിച്ച് ഹിന്ദു വികാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അമിതാവേശം കാണിക്കുന്ന ഇന്നത്തെ ലിബറലുകളുടെയത്ര ബോധവാന്‍മാരായിരുന്നില്ലേ ഭരണഘടനാ ശില്‍പികള്‍ എന്നും ലേഖനം പരിഹസിക്കുന്നു.
സ്വയം പ്രഖ്യാപിത മതേതരവാദികള്‍ പ്രത്യക്ഷത്തില്‍ ഫാഷിസ്റ്റ് ഭീഷണിയിലാണ് ഭാരതം എന്ന ആശങ്കയിലാണ്. അവരുടെ സങ്കല്‍പത്തില്‍ ഭാരതം എന്നത് പശുക്കള്‍ പരസ്യമായി അറവുചെയ്യപ്പെടുന്ന, പതിവായി ബീഫ് ഫെസ്റ്റിവലുകള്‍ നടത്തപ്പെടുന്ന സ്ഥലമാണ്.
ദാദ്രി സംഭവം ഒരു ചത്ത പശുവിന്റെ ജഡം എങ്ങിനെ രാഷ്ട്രീയമായ ഗൂഡാലോചനയുടെ വേദിയായി മാറുന്നു എന്നതിന്റെ ക്രൂരമായ ഓര്‍മപ്പെടുത്തലാണ്്. ഏതൊരു കൊലപാതകവും ക്രൂരവും ദൗര്‍ഭാഗ്യകരവുമാണ്. എന്നാല്‍ ദാദ്രി സംഭവത്തിന്റെ പ്രത്യേകത അത് മാധ്യമങ്ങളും സ്വയം പ്രഖ്യാപിത ലിബറലുകളും ഹിന്ദുത്വത്തിനെതിരെ ഉപയോഗപ്പെടുത്തുന്നു എന്നതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it