Flash News

ദളിത് സഹോദരിമാരുടെ അറസ്റ്റ്; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

ദളിത് സഹോദരിമാരുടെ അറസ്റ്റ്; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
X
niyamasabha12_2

തിരുവന്തപുരം: കണ്ണൂര്‍ തലശ്ശേരിയില്‍ ദളിത് യുവതികളെ ജയിലിടച്ച കേസില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭ നിര്‍ത്തിവച്ച് സംഭവം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരിക്കൂര്‍ എംഎല്‍എ കെസി ജോസ്ഫ്  സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യേണ്ടെ വിഷയമല്ല ഇതെന്നും ജാമ്യമെടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് ജയിലില്‍ പോകേണ്ടിവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ സംഭവം നിസാരവല്‍ക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മൊഴിയെടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതാണ് ഈ സംഭവത്തിലെ ഏറ്റവും വലിയതെറ്റ്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രധാന പ്രതിയെയാണ് മുഖ്യമന്ത്രി ഇതിലൂടെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന രീതിയിലല്ല പാര്‍ട്ടി സെക്രട്ടറി എന്ന രീതിയിലാണ് വിഷയത്തില്‍ പ്രതികരിക്കുന്നതെന്നും സഭവിട്ടിറങ്ങിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തോടൊപ്പം ബിജെപി എംഎല്‍എ ഒ രാജഗോപാലും സഭ ബഹിഷ്‌കരിച്ചു.
Next Story

RELATED STORIES

Share it