Flash News

ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്; പോലീസ് തരംതാണ പ്രവര്‍ത്തി കാണിച്ചു:കെ സുധാകരന്‍

ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്; പോലീസ് തരംതാണ പ്രവര്‍ത്തി കാണിച്ചു:കെ സുധാകരന്‍
X
k-sudhakaran

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദിച്ചു എന്ന ആരോപണത്തില്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് പോലീസിന്റെ  തരംതാണ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഒരു സര്‍ക്കാരും ഇതുവരെ അധികാരത്തില്‍ കയറിയ ശേഷം ഇതുപോലുള്ള തരംതാണ പരിപാടി കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദളിതരോടുള്ള നടപടി സര്‍ക്കാരിന്റെ പോലീസ് നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ 10നാണു കേസിനാസ്പദമായ സംഭവം. കടയില്‍ സാധനം വാങ്ങാനെത്തിയ രാജന്റെ മക്കളെ സിപിഎം പ്രവര്‍ത്തകന്‍ എം സി ഷിജില്‍ അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഓഫിസില്‍ കയറി ആക്രമിച്ചെന്നാരോപിച്ച് ഷിജില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.തുടര്‍ന്ന്  പെണ്‍കുട്ടികളെ മൊഴിയെടുക്കാനെന്ന വ്യാജേന പോലിസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.ദലിത് കോണ്‍ഗ്രസ് നേതാവ് കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില(30), അഞ്ജന(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി വൈകീട്ടോടെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പി ല്‍ സിപിഎമ്മിന്റെ കാരായി ചന്ദ്രശേഖരനെതിരേ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എന്‍ രാജനായിരുന്നു മല്‍സരിച്ചിരുന്നത്. ഇതിനുശേഷം ഇദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു.
[related]
Next Story

RELATED STORIES

Share it