Flash News

ദലിത് പെണ്‍കുട്ടികളുടെ അറസ്റ്റ്:ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു

ദലിത്  പെണ്‍കുട്ടികളുടെ അറസ്റ്റ്:ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു
X
dalith

[related]തിരുവന്തപുരം: ജാതിപ്പേര് വിളിച്ച് അപമാനിച്ചത് ചോദ്യം ചെയ്ത ദലിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേസ് പട്ടിക ജാതി കമ്മീഷന്‍ അന്വേഷിക്കും. എത്ര വലിയ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിന് പിന്നിലുണ്ടെങ്കിലും നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ബാഹ്യ ഇടപെടല്‍ മൂലമാണെന്നാണ് ആക്ഷേപം.
അതേസമയം ഐഎന്‍ടിയുസി നേതാവിന്റെ പെണ്‍കുട്ടികളോട് കാണിച്ചത് കാട്ട് നീതിയാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചു എന്ന വാര്‍ത്ത വിശ്വസനീയമല്ലെന്നും സിപിഎമ്മിനെതിരെ മത്സരിച്ചതിലുള്ള വിരോധത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ പെണ്‍മക്കളെ കള്ളക്കേസില്‍ കുടുക്കിയതെന്നും സുധീരന്‍ ആരോപിച്ചു. കേരള സമൂഹത്തിനാകെ നാണക്കേടുണ്ടാക്കുന്ന ഈ സംഭവം അസഹിഷ്ണുതയ്ക്ക് ഉദാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തതില്‍ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കണ്ണൂര്‍ എസ്പി പറഞ്ഞു. ഉത്തരമേഖലാ എഡിജിപിയോട് റിപ്പോര്‍ട്ട് തേടിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
ദലിത് കോണ്‍ഗ്രസ് നേതാവ് കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില(30), അഞ്ജന(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി  റിമാന്‍ഡ് ചെയ്തു. അഖിലയോടൊപ്പം ഒന്നരമാസം പ്രായമായ കുഞ്ഞിനെയും ജയിലിലേക്കയച്ചു.
Next Story

RELATED STORIES

Share it