ernakulam local

ദലിത് സ്ത്രീയെ അക്രമിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്

കിഴക്കമ്പലം: കഴിഞ്ഞദിവസം ദലിത് സ്ത്രീയെ വോട്ടുചോദിച്ചുചെന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എസ്ഡിപിഐ കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി യാക്കൂബ് അറിയിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ള ട്വന്റി- ട്വന്റി എന്ന സംഘടനയുടെ കാവുങ്ങല്‍പറമ്പ് വാര്‍ഡ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം കാവുങ്ങല്‍പറമ്പ് ജങ്ഷനില്‍ നടത്തിയ പ്രചാരണപരിപാടിയില്‍ ഒരു സമുദായത്തെ നികൃഷ്ടജീവിയോട് ഉപമിച്ചു സംസാരിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധിക്കുകയും തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ മറപിടിച്ച് പിറ്റേദിവസം ട്വന്റി-ട്വന്റി മെംബര്‍ കൂടിയായ അംബികാ രാമു എന്ന ദലിത് സ്ത്രീ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷിബു എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ വഴിതടയുകയും വര്‍ഗീയ വിദ്വേഷം ഉളവാക്കുന്ന വാക്കുകളും അസഭ്യങ്ങളും പറയുകയും കൈയിലുണ്ടായിരുന്ന പട്ടികകഷണംവച്ച് തലക്കടിക്കുകയുമാണുണ്ടായത്.
എസ്ഡിപിഐയുടെ വിജയസാധ്യതയില്‍ വിളറിപൂണ്ട ട്വന്റി- ട്വന്റി നേതാക്കള്‍ കള്ളക്കേസുകളിലൂടെ പാര്‍ട്ടിയെ തളയ്ക്കാ ന്‍ നോക്കുകയാണ്. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് മംഗളം പത്രത്തില്‍ വന്ന വ്യാജ വാര്‍ത്തക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it