ദലിത് സ്ത്രീകളെ ജയിലിലടച്ച സംഭവം അറിഞ്ഞില്ലെന്ന് പിണറായി

തിരവനന്തപുരം/ ന്യൂഡല്‍ഹി: കണ്ണൂരില്‍ ദലിത് സ്ത്രീകളേയും കൈക്കുഞ്ഞിനേയും ജയിലിലടച്ച സംഭവം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. അതിനാല്‍തന്നെ ഇക്കാര്യം പരിശോധിച്ച ശേഷമേ മറുപടി പറയാന്‍ സാധിക്കുകയുള്ളൂവെന്നും പിണറായി പറഞ്ഞു. എന്നാല്‍, ദലിത് സ്ത്രീകളെ ജയിലിലടച്ചുവെന്നത് കോണ്‍ഗ്രസ്സിന്റെ പ്രചാരവേല മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഈ സംഭവത്തെ കോണ്‍ഗ്രസ് സിപിഎമ്മിനെതിരായ പ്രചാര വേലയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it