thrissur local

ദലിത് സഹോദരിമാര്‍ക്ക് നേരെ നടന്ന അതിക്രമത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ

തൃശൂര്‍: തലശ്ശേരിയില്‍ ദലിത് സഹോദരിമാര്‍ക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ നടന്ന കൂട്ടായ്മ സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു.
ദലിത് സഹോദരിമാരെ ജയിലില്‍ അടച്ച നടപടി തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിക്കണമെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. 30 ദിവസം നീണ്ട ഭരണത്തില്‍ തെറ്റായ തീരുമാനങ്ങള്‍ മാത്രമേ പിണറായി എടുത്തിട്ടുള്ളൂ. സ്വന്തം പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ പിണറായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് പിഎ മാധവന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, മുന്‍ എംഎല്‍എമാരായ എംപി വിന്‍സെന്റ്, കെപിസിസി സെക്രട്ടറിമാരായ ടി യു രാധാകൃഷ്ണന്‍, എന്‍കെ സുധീര്‍, യുഡിഎഫ് ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ഡിസിസി ഭാരവാഹികളായ ജോസഫ് ടാജറ്റ്, ജോസ് വള്ളൂര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ജോണ്‍ ഡാനിയേല്‍, സി ബി ഗീത, സി ഒ ജെയ്ക്കബ്, സുനില്‍ അന്തിക്കാട്, ലീലാമ്മ തോമസ്സ്, ബിജോയ് ബാബു, ടി എം നാസര്‍, അഡ്വ. സുരേഷ് കുമാര്‍, കെ ബി ജയറാം, വിന്‍സെന്റ് കാട്ടൂക്കാരര്‍, ലാലി ജെയിംസ്, സി സി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it