ദലിത് വിദ്യാര്‍ഥിയെ പുറത്താക്കിയ കേസ്; പ്രഫസര്‍മാര്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍നിന്നു ദലിത് വിദ്യാര്‍ഥിയെ പുറത്താക്കിയ സംഭവത്തില്‍ രണ്ടു പ്രഫസര്‍മാരെ അറസ്റ്റ് ചെയ്തു. പുറത്താക്കപ്പെട്ട വിദ്യാര്‍ഥി ഉമേഷ്‌കുമാര്‍ ജോണ്‍വെല്‍ ജനുവരിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് അറസ്റ്റ്. സോഷ്യല്‍വര്‍ക്ക് വകുപ്പ് തലവനും അസോഷ്യേറ്റ് പ്രഫസറുമായ ജഗദീഷ് ജാദവ്, അസിസ്റ്റന്റ് പ്രഫസര്‍ അതീഖ് അഹ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജനുവരി 21നായിരുന്നു മനപ്പൂര്‍വം തന്നെ പുറത്താക്കിയതായും പീഡിപ്പിക്കുന്നതായും ആരോപിച്ച് പ്രഫസര്‍മാര്‍ക്കെതിരേ ഉമേഷ് പോലിസില്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it