kozhikode local

ദലിത് വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം: 'എസ്എഫ്‌ഐ നടപടി അപലപനീയം'

കോഴിക്കോട്: മഹാരാജാസില്‍ ദലിത് വിദ്യാര്‍ഥിയെ പുറത്താക്കിയ കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ എസ്എഫ്‌ഐ തുടരുന്ന അതിക്രമം അപലപനീയമാണന്ന് സാമൂഹിക പ്രവര്‍ത്തകര്‍. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ റാഗ് ചെയ്തതിനെ തുടര്‍ന്ന് വൈശാഖ്, ഋഷി എന്നീ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ കോളജ് അധികൃതരോ പോലീസ് അധികാരികളോ ഒരു നടപടിയും സ്വീകരിച്ചില്ല. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ക്യാഃവസില്‍ കയറുന്നതിന് അപ്രഖ്യാപിത വിലക്കാണ് എസ്എഫ്‌ഐ ഏര്‍പ്പെടുത്തിയത്.
പ്രസ്താവനയില്‍ ഒപ്പ് വച്ചവര്‍ കെ കെ കൊച്ച്, ഗ്രോ വാസു, ഡോ എം ബി മനോജ്, രേഖ രാജ്‌സണ്ണി, എം കപ്പിക്കാട്, കെ അംബുജാക്ഷന്‍, കെ കെ ബാബുരാജ്, എ കെ വാസു, രൂപേഷ്‌കുമാര്‍, പി രവീന്ദ്രന്‍, റെനി ഐലിന്‍, ശ്രീജ നെയ്യാറ്റിന്‍കര, എ എസ് അജിത് കുമാര്‍, ശിഹാബ് പൂക്കോട്ടൂര്‍, ഡോ. ജെനി റൊവീന, ഡോ. വര്‍ഷ ബഷീര്‍, ടി ശാക്കിര്‍, സിമി കോറോത്ത്, അരുണ്‍ അശോകന്‍, ഡോ.സുദീപ് കെ എസ്, നാഹാസ് മാള, സാദിഖ് പി കെ, തമ്പാട്ടി മദ്‌സൂദ്, ടി പീറ്റര്‍, പി റുക്‌സാന, ശംസീര്‍ ഇബ്രാഹീം.
Next Story

RELATED STORIES

Share it