ദലിത് യുവതികളുടെ അറസ്റ്റ്: മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരം: ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂരിലെ കുട്ടിമാക്കൂലില്‍ ദലിത് യുവതികള്‍ അറസ്റ്റിലായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വനിതാ ദലിത് പീഡനത്തിനെതിരെയും പോലിസ് അക്രമത്തിനെതിരെയും ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നത്തില്‍ മുഖ്യമന്ത്രി എടുത്തിരിക്കുന്ന നിലപാടുകള്‍ നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേസില്‍ പ്രതികളായ എന്‍ ഷംസീര്‍ എംഎല്‍എയെയും ഡിവൈഎഫ്‌ഐ നേതാവ് ദിവ്യയെയും കേസില്‍ നിന്ന് ഒഴിവാക്കാനാണു നീക്കം.
യാതൊരു പ്രകോപനവുമില്ലാതെയാണു കൈക്കുഞ്ഞുമായി ദലിത് വനിതകളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ കെട്ടിച്ചമച്ച കള്ളക്കേസ് പിന്‍വലിക്കണം. സിപിഎം ഭരണത്തിന്‍കീഴില്‍ ദലിത് വിഭാഗങ്ങള്‍ക്കു നീതി നഷ്ടപ്പെട്ടിരിക്കുന്നു. വോട്ടുബാങ്കിന് വേണ്ടി മാത്രമായാണ് സിപിഎമ്മിന് ദലിത് സ്‌നേഹമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ധര്‍ണയില്‍ ദലിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ വിദ്യാധരന്‍ അധ്യക്ഷനായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍, കെപിസിസി നിര്‍വാഹകസമിതി അംഗം കമ്പറ നാരായണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it