ദലിത് ബാലന്റെ മരണം; രണ്ട് പോലിസുകാര്‍ക്ക്എതിരേ കേസ്

സോനിപത് (ഹരിയാന): പ്രാവിനെ മോഷ്ടിച്ചെന്ന കേസില്‍ പോലിസ് പിടിച്ചുകൊണ്ടുപോയ 15 വയസ്സുള്ള ദലിത് ബാലന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടു പോലിസുകാര്‍ക്കെതിരേ കേസെടുത്തു. സോനിപത് പോലിസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സുഭാഷ്, അനില്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ദേവിപുര ഗ്രാമത്തില്‍ നിന്നു ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ഗോവിന്ദിന്റെ മൃതദേഹം പിറ്റേന്ന് വീട്ടിനരികിലാണ് കണ്ടെത്തിയത്. ഗോവിന്ദ് പോലിസ് കസ്റ്റഡിയിലാണ് മരിച്ചതെന്നും കുട്ടിയെ മോചിപ്പിക്കാന്‍ പോലിസ് നേരത്തേ 15,000 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. പോലിസ് കുട്ടിയെ കഠിനമായി മര്‍ദ്ദിച്ചുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത്, മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളില്ലായിരുന്നുവെന്നാണ്. കുട്ടി തൂങ്ങിമരിച്ചതാണെന്നാണ് ഒരു ഡോക്ടറുടെ നിഗമനം. കുട്ടിയുടെ മരണത്തിനു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ദേശീയ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ അംഗം മരിച്ച കുട്ടികളുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it