ദലിത് പീഡനം: കുറ്റക്കാരെ വെറുതെവിടില്ലെന്നു ഖട്ടാര്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേ നടന്ന ആക്രമണങ്ങ—ളില്‍ ഉത്തരവാദികളായവരെ വെറുതെവിടില്ലെന്നു ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. 15കാരനായ ദലിത് ബാലന്‍ പോലിസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണു മരിച്ചതെന്ന വാദം മുഖ്യമന്ത്രി തള്ളി. കുട്ടി ആത്മഹത്യചെയ്യുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മരിച്ച കുട്ടിയുടെ കുടുംബത്തിനു നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിനു ജോലിയും നല്‍കുമെന്ന് ഖട്ടാര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കു ജാതീയമായ നിറം നല്‍കാന്‍ ശ്രമം നടക്കുകയാണെന്ന് ഖട്ടാര്‍ ആരോപിച്ചു.
സംഭവത്തില്‍ കുറ്റവാളികളായവര്‍ക്കെതിരേ ഉചിതമായ നടപടിയെടുക്കും. ഫരീദാബാദില്‍ ദലിത് കുടുംബത്തിലെ കുഞ്ഞുങ്ങളെ സവര്‍ണര്‍ ചുട്ടുകൊന്ന സംഭവത്തിലും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കേസ് സിബിഐക്ക് കൈമാറിയെന്നും നിലവില്‍ വലിയ നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും ഖട്ടാര്‍ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളുടെ വീട് മുഖ്യമന്ത്രി കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. 15കാരനെ പോലിസ് ചോദ്യംചെയ്തിട്ടില്ലെന്നും ഖട്ടാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it