Flash News

ദലിത് ഗവേഷണ വിദ്യാര്‍ത്ഥിക്ക് ഇഫ്ളു ക്യാംപസില്‍ വിലക്ക്

ദലിത് ഗവേഷണ വിദ്യാര്‍ത്ഥിക്ക്  ഇഫ്ളു ക്യാംപസില്‍ വിലക്ക്
X
EFLU-2

ഹൈദരാബാദ്: അംബേദ്കര്‍ ദിനത്തില്‍ ദലിത് ഗവേഷണ വിദ്യാര്‍ത്ഥിക്ക് ഇഫഌ (ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി)ക്യാംപസില്‍ വിലക്ക്.കൂണാല്‍ ദൂഗല്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ക്യാംപസിലേക്ക് പ്രവേശിക്കാത്ത തരത്തില്‍ വിലക്കിയത്. അംബേദ്കര്‍ ദിനത്തോടനുബന്ധിച്ച ക്യാംപസില്‍ നടന്ന പരിപാടിയില്‍ കൂണാല്‍ സംസാരിക്കേണ്ടതായിരുന്നു. എന്നാല്‍ കൂണാലിനെ അധികൃതര്‍ വിലക്കുകയായിരുന്നു.

EFLU

കൂണാലിനെ ക്യാംപസിലേക്ക് പ്രവേശിപ്പിക്കരുതെന്ന ഉത്തരവുണ്ടെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഉത്തരവ് ചോദിച്ചപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ അത് കാണിച്ചില്ലെന്നും കൂണാല്‍ പറയുന്നു. എന്ത് കാരണത്താലാണ് തന്നെ വിലക്കിയത് എന്നതിനും അധികൃതര്‍ ഉത്തരം നല്‍കിയില്ല.

EFLU-3

സംഭവത്തില്‍ കൂണാല്‍ ഉസ്മാനിയാ പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ കൂണാല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചറായും ജോലി ചെയ്യുന്നുണ്ട്. ദലിത് ആദിവാസി ബഹുജന്‍ മൈനോറിറ്റി അസോസിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കൂണാല്‍ സമകാലീന പഞ്ചാബിലെ ജാതി-മത രാഷ്ട്രീയം എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it