ദലിത് കൊലപാതകം: ബിഹാര്‍ ഭവനില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ബിഹാറിലെ ബെഗുസരായ് ജില്ലയില്‍ രണ്ട് സിപിഐ (എംഎല്‍) പ്രവര്‍ത്തകരായ ദലിതുകളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ജെഎന്‍യു വിദ്യാര്‍ഥികള്‍ ബിഹാര്‍ ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിവേദനം നല്‍കാനെത്തിയ വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു.
സമരക്കാരെ പോലിസ് മര്‍ദ്ദിച്ചതായി ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് സുചേതാ ഡേ ആരോപിച്ചു. എന്നാല്‍ പോലിസ് ഇക്കാര്യം നിഷേധിച്ചു.
Next Story

RELATED STORIES

Share it