ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: 11 പേര്‍ക്കെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ഫരീദാബാദില്‍ രണ്ടു ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. 11 പേര്‍ക്കെതിരേ കേസെടുത്തതായി സിബിഐ അറിയിച്ചു.
സന്‍പേദ് സ്വദേശി ബല്‍വന്ദ് സിങ്, മകന്‍ ധരംസിങ് എന്നിവരെ കൂടാതെ ഒമ്പതു പേര്‍ക്കെതിരേയാണ് കേസ്. ജഗത്, ഇതള്‍, നൗനിഹാള്‍, ജോഗീന്ദര്‍, സൂരജ്, ആകാശ്, സഞ്ജയ്, ദേശ്‌രാജ്, അമന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സിബിഐ ഉദ്യോഗസ്ഥര്‍ അഗ്‌നിക്കിരയായ വീട് സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ പരിശോധനകളുടെ തെളിവുകളും അവര്‍ ശേഖരിച്ചു.
ഈ മാസം 20നാണ് ഹരിയാനയിലെ സന്‍പേദ് ഗ്രാമത്തില്‍ ജിതേന്ദറി(31)നെയും ഭാര്യ രേഖയെ(28)യെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും മേല്‍ജാതിക്കാര്‍ തീയിട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരന്‍ വൈഭവും 11 മാസം പ്രായമായ ദിവ്യയും സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രേഖ ചികിത്സയിലാണ്. ജിതേന്ദറിനും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കുഞ്ഞുങ്ങളുടെ മൃതദേഹവുമായി ദേശീയപാതാ ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടത്തിയതോടെയാണ് ഹരിയാന സര്‍ക്കാര്‍ കേസ് സിബിഐക്കു വിട്ടത്.
Next Story

RELATED STORIES

Share it