Gulf

ദര്‍ബ് അല്‍സാഇ ഖത്തര്‍ ഡിബേറ്റ്; വിജയികള്‍ക്ക് ശെയ്ഖ അല്‍ജവാഹര്‍ സമ്മാനങ്ങള്‍ നല്‍കി

ദോഹ: ദര്‍ബ് അല്‍സാഇയില്‍ നടന്ന ഖത്തര്‍ ഡിബേറ്റില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അമീറിന്റെ പത്‌നി ശെയ്ഖ ജവാഹര്‍ ബിന്‍ത്ത് ഹമദ് ബിന്‍ സഹീം ആല്‍ഥാനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തെ വ്യത്യസ്ത സ്‌കൂളുകള്‍ക്കായി ഖത്തര്‍ സംവാദം സംഘടിപ്പിച്ചത്.
ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ അല്‍മഹാ അക്കാദമി ഒന്നാം സ്ഥാനം നേടി. ഉമര്‍ ബിന്‍ ഖത്താബ് സ്‌കൂളും മുആദ് ബിന്‍ ജബല്‍ സ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ മല്‍സരത്തില്‍ അല്‍ഖന്‍സാ സ്‌കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു. അല്‍ബയാന്‍ സ്‌കൂളും അല്‍മഹാ അക്കാദമിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
Next Story

RELATED STORIES

Share it