ദയാവധം അനുവദിക്കരുതെന്ന് കെസിബിസി

കൊച്ചി: ദയാവധം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെസിബിസി. ദയാവധം ഭാഗികമായി നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കെസിബിസിയുടെ ആവശ്യം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിക്കാന്‍ കഴിയുന്ന രോഗികള്‍ ജീവിതത്തിലേക്കു മടങ്ങിവരില്ലെന്ന് ഉറപ്പായാല്‍ അവര്‍ക്ക് സ്വസ്ഥമായ മരണം അനുവദിക്കാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നറിയുന്നു.
ജീവന്‍ ദൈവത്തിന്റെ ദാനമാണ്. മനുഷ്യജീവന്റെ അമൂല്യതയ്ക്കും മഹത്വത്തിനും എതിരായ നിലപാട് കേരള സര്‍ക്കാര്‍ എടുക്കരുതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് കരിയില്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it