ദക്ഷിണ സുദാനില്‍ വിമാനം തകര്‍ന്ന് 41 മരണം

ജൂബ: ദക്ഷിണ സുദാന്‍ തലസ്ഥാനമായ ജൂബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം റഷ്യന്‍ നിര്‍മിത ചരക്കുവിമാനം തകര്‍ന്നുവീണു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ദുരന്തമേഖലയില്‍നിന്നു 40ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ടുണ്ട്.
വിമാനജീവനക്കാര്‍ക്കു പുറമെ പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. നിലി സംസ്ഥാനത്തെ പാലോച്ചിലേക്കു പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. റഷ്യക്കാരായ അഞ്ചു ജീവനക്കാരും ഏഴു യാത്രക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരു കുട്ടിയടക്കം രണ്ടുപേര്‍ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ജൂബ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് അപകടം.
Next Story

RELATED STORIES

Share it