ദക്ഷിണ സുദാനില്‍ നരഭോജനം: ആഫ്രിക്കന്‍ യൂനിയന്‍ റിപോര്‍ട്ട്

ജൊഹാനസ്ബര്‍ഗ്: ആഭ്യന്തരസംഘര്‍ഷം നടക്കുന്ന ദക്ഷിണസുദാനില്‍ സിവിലിയന്‍മാരെ നിര്‍ബന്ധിച്ചു നരഭോജനം നടത്തുന്നതായും ഭയാനകമായ ക്രൂരകൃത്യങ്ങള്‍ നടക്കുന്നതായും ആഫ്രിക്കന്‍ യൂനിയന്റെ റിപോര്‍ട്ട്. രാജ്യത്ത് സാധാരണക്കാരായ ജനങ്ങള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുമുണ്ട്.
2013ല്‍ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് പ്രസിഡന്റ് സാല്‍വ കിര്‍ സര്‍ക്കാരിന്റെ എതിരാളികള്‍ ക്രമവിരുദ്ധമായി ഗോത്രവിഭാഗത്തെ പരിശീലിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. തലസ്ഥാനമായ ജുബയില്‍ ന്വര്‍ വംശക്കാരെ സര്‍ക്കാര്‍ സൈന്യം കൊലപ്പെടുത്തി. ന്വര്‍ വംശക്കാരനായ മുന്‍ വൈസ് പ്രസിഡന്റ് റിയേക് മച്ചര്‍ ഭരണഅട്ടിമറിക്കു ശ്രമം നടത്തിയതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരസംഘര്‍ഷത്തിന് അറുതിവരുത്താന്‍ ആഗസ്തില്‍ വിമതരും സര്‍ക്കാരും കരാറിലെത്തിയെങ്കിലും കരാര്‍ നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കന്‍ യൂനിയന്റെ സമാധാനസമിതിയുടെ റിപോര്‍ട്ട് നേരത്തേ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
രാജ്യത്ത് രണ്ടു വര്‍ഷം മുമ്പ് ആഭ്യന്തരസംഘര്‍ഷം രൂക്ഷമായതു മുതല്‍ പതിനായിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. 20 ലക്ഷത്തോളം പേര്‍ക്കു വീടുവിടേണ്ടതായി വന്നു.
Next Story

RELATED STORIES

Share it