ദക്ഷിണ കൊറിയ: പ്രക്ഷോഭകര്‍ പോലിസുമായി ഏറ്റുമുട്ടി

സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ പ്രക്ഷോഭകരും പോലിസും ഏറ്റുമുട്ടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹെയുടെ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രസിഡന്റിന്റെ വ്യവസായ സൗഹൃദനയങ്ങളെ എതിര്‍ക്കുന്ന തൊഴിലാളി യൂനിയനുകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. അടുത്തിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. രാജ്യത്തെ സ്വേച്ഛാധിപത്യത്തെ വെള്ളപൂശുന്ന തരത്തില്‍ സ്‌കൂളുകളിലെ ചരിത്രപുസ്തകങ്ങള്‍ മാറ്റുന്നതിനു ഭരണകൂടം അനുമതി നല്‍കിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുമ്പില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പോലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.
Next Story

RELATED STORIES

Share it