ദക്ഷിണ കൊറിയന്‍ തൊഴിലാളി നേതാവ് കീഴടങ്ങി

സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെ ബുദ്ധക്ഷേത്രത്തില്‍ അഭയം തേടിയ തൊഴിലാളി നേതാവ് ഒരു മാസത്തിനു ശേഷം പോലിസില്‍ കീഴടങ്ങി. കൊറിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍സ് (കെസിടിയു) മേധാവി ഹാന്‍ സാങ് ഗ്യൂനാണ് ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. നവംബര്‍ 14നു നടന്ന സര്‍ക്കാര്‍വിരുദ്ധ റാലിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ ഇയാള്‍ക്കെതിരേ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്.
ക്ഷേത്രം റെയ്ഡ് ചെയ്തു ഹാനിനെ കസ്റ്റഡിയിലെടുക്കുന്നതിനു ബുധനാഴ്ച നൂറുകണക്കിന് പോലിസുകാര്‍ എത്തിയിരുന്നുവെങ്കിലും ബുദ്ധസന്ന്യാസികളുടെ അഭ്യര്‍ഥനമാനിച്ച് നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു. ക്ഷേത്രറെയ്ഡ് മതത്തിനെതിരേയുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്നു സന്ന്യാസികള്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it