ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി

വളാഞ്ചേരി (മലപ്പുറം): ഇസ്‌ലാം മാനവികതയുടെ സന്ദേശം എന്ന പ്രമേയവുമായി ഒരുവര്‍ഷം നീളുന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് വളാഞ്ചേരിയില്‍ തുടക്കം. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ദക്ഷിണ കേരള ജംഇയ്യത്തു ല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് വി എം മൂസ മൗലവി അധ്യക്ഷത വഹിച്ചു. എം പി അബ്ദുസ്സമദ് സമദാനി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയം മതത്തില്‍ ഇടപെടുന്നതാണ് വര്‍ഗീയതയ്ക്കും അകല്‍ച്ചയ്ക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അവാര്‍ഡ് വിതരണം ചെയ്തു. ഒരു വര്‍ഷം നടത്തുന്ന വിവിധ പരിപാടികള്‍ സി എ മൂസ മൗലവി അവതരിപ്പിച്ചു.
കെ എം മുഹമ്മദ് അബ്ദുല്‍ ബുഷ്‌റ മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഒ പി എം മുത്തുക്കോയ തങ്ങള്‍, ഹുസൈ ന്‍കോയ തങ്ങള്‍, അബ്ദുല്‍ഖാദിര്‍ മൗലവി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ല്യാര്‍, കെ പി അബൂബക്കര്‍ ഹസ്രത്ത്, പി പി ഇസ്ഹാഖ് മൗലവി, വി എച്ച് മുഹമ്മദ് മൗലവി, എന്‍ കെ ഉമര്‍ മൗലവി, മൗലവി സ്വാലിഹ് ഫൈസി, എം എ ബാവ മൗലവി, മൗലവി ഹസന്‍ ബസരി, മുഹമ്മദ് അസ്‌ലം മൗലവി, അബ്ദുല്‍ഹക്കീം മൗലവി, സ്വാഗതസംഘം ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി, തേവലക്കര അലിയാര്കുഞ്ഞ് മൗലവി സംസാരിച്ചു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകള്‍, നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍, കുടുംബ സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it