ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം

നാഗ്പൂര്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. മൂന്നു ദിനം ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയത്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 32 റണ്‍സെടു ത്തു. എട്ടു വിക്കറ്റ് ശേഷിക്കെ ജയത്തിനായി സന്ദര്‍ശകര്‍ക്ക് 278 റണ്‍സ് കൂടി വേണം.
സ്പിന്നര്‍മാര്‍ കളംവാണ ടെസ്റ്റില്‍ ഇന്നലെ മാത്രം വീണത് 22 വിക്കറ്റുകളാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 215 നു മറുപടിയില്‍ ദക്ഷിണാഫ്രിക്ക കേവലം 79നു പുറത്തായി. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. നേരത്തേ 2006 ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയുടെ തന്നെ പേരിലായിരുന്ന 84 റണ്‍സെന്ന സ്‌കോറാണ് ഇന്നലെ തിരുത്തപ്പെട്ടത്.
136 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ 173ന് പുറത്തായി. അഞ്ചു വിക്കറ്റെടുത്ത ഇംറാന്‍ താഹിറാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. മോര്‍നെ മോര്‍ക്കല്‍ മൂന്നു വിക്കറ്റ് നേടി. 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോ റര്‍. ചേതേശ്വര്‍ പുജാര (31), രോഹിത് ശര്‍മ (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
നേരത്തേ അഞ്ചു വിക്കറ്റ് പി ഴുത ആര്‍ അശ്വിനും നാലു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 79ലൊതുക്കിയത്. ജെ പി ഡുമിനി (35), സൈമണ്‍ ഹാര്‍മര്‍ (13), ഫഫ് ഡു പ്ലെസിസ് (10) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ.
Next Story

RELATED STORIES

Share it