ദക്ഷിണാഫ്രിക്കയില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍

പുനലൂര്‍(കൊല്ലം): ദക്ഷിണാഫ്രിക്കയില്‍ മലയാളിയായ റിട്ട. എന്‍ജിനീയറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുനലൂര്‍ മുളന്തടം പാര്‍വതി കോട്ടേജില്‍ കെ ശശി(65)യാണ്‌കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയില്‍ കയര്‍കൊണ്ട് ബന്ധിച്ച നിലയില്‍ കാണപ്പെട്ട ശശിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മോഷണശ്രമത്തിനിടെ അക്രമികള്‍ ഇയാളെ ബന്ധിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.
ഒപ്പം ജോലിചെയ്തിരുന്ന നാലുപേര്‍ കൂടി മരിച്ചതായും സൂചനയുണ്ട്. ദക്ഷിണാഫ്രിക്കയിലെ മൊസാംബിക്കില്‍ വാസ്‌ഫോക് കമ്പനിയിലെ ടീം മാനേജരായി രണ്ടുവര്‍ഷമായി ശശി ജോലിനോക്കിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഭാര്യ: ചന്ദ്രമതി. മക്കള്‍: ശ്യാം, ശരത്. മരുമകള്‍: സ്മിത.
Next Story

RELATED STORIES

Share it