ദക്ഷിണസുദാന്‍; വിമത നേതാവിനെ വൈസ് പ്രസിഡന്റായി നിയമിച്ചു

ജൂബ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണസുദാനില്‍ പ്രസിഡന്റ് സാല്‍വ കിര്‍ വിമതനേതാവ് റിയേക് മച്ചാറിനെ പ്രഥമ വൈസ് പ്രസിഡന്റായി നിയമിച്ചു. സമാധാന ധാരണയുടെ ഭാഗമായാണ് നടപടി. ദക്ഷിണസുദാന്റെ രൂപീകരണം മുതല്‍ സര്‍ക്കാരും വിമതരും ഏറ്റുമുട്ടലിലാണ്.
സംഘര്‍ഷാവസ്ഥയ്ക്ക് അന്ത്യം കുറിച്ച് ദേശീയ ഐക്യത്തിലേക്ക് വഴിവയ്ക്കുന്നതാണ് പുതിയ നീക്കം. എത്യോപ്യയില്‍ പ്രവാസജീവിതം നയിക്കുന്ന മച്ചാര്‍ ഉടന്‍ തലസ്ഥാനമായ ജൂബയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റിന്റെ ഓഫിസ് വക്താവ് അറ്റെനി വെക് അറ്റെനി അറിയിച്ചു. സ്ഥാനലബ്ധിയുമായി ബന്ധപ്പെട്ട് മച്ചാറുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടില്ല. അതേസമയം, രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളിലും, പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നടപടികളിലും മച്ചാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ആഗസ്തിലാണ് മച്ചാറും കിറും സമാധാന ധാരണയില്‍ ഒപ്പുവച്ചത്.
Next Story

RELATED STORIES

Share it