ദക്ഷിണസുദാന്‍ അതിര്‍ത്തിയില്‍നിന്നു സുദാന്‍ സൈന്യം പിന്‍വാങ്ങുന്നു

ഖാര്‍ത്തൂം: ദക്ഷിണസുദാന്‍ അതിര്‍ത്തിയില്‍നിന്നു തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നതായി സുദാന്‍. 2011ല്‍ സുദാന്‍ വിഭജിച്ച് ദക്ഷിണ സുദാന്‍ രൂപീകരിച്ചതിനു ശേഷം ഇതാദ്യമായാണ് അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ സുദാന്‍ പിന്‍വലിക്കുന്നത്. വിമതരെ പ്രോല്‍സാഹിപ്പിക്കുന്നതായി ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്. സുദാനീസ് സൈനിക മേധാവി അഹ്മദ് ഇല്‍ഷാമിയാണ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംയുക്ത രാഷ്ട്രീയ-സുരക്ഷാ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു മുന്നോടിയായാണിതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് സുദാനില്‍ നടന്ന യോഗത്തിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. 2,00,000ത്തോളം അഭയാര്‍ഥികള്‍ രാജ്യത്തെത്തിയതു ചൂണ്ടിക്കാട്ടി ദക്ഷിണ സുദാനുമായുള്ള അതിര്‍ത്തി സുദാന്‍ അടച്ചിരുന്നു.
Next Story

RELATED STORIES

Share it