ത്വിപ്‌റാ ലാന്‍ഡ് ആവശ്യം മുഖ്യധാരാ പാര്‍ട്ടികള്‍ തള്ളി

അഗര്‍ത്തല: ത്വിപ്‌റാ ലാന്‍ഡ് എന്ന പുതിയ സംസ്ഥാനം വേണമെന്ന ആദിവാസി സംഘടനയായ ഇന്‍ഡീജിനസ് പീപ്പിള്‍സ് ഫ്രന്റ് ഓഫ് ത്രിപുര(ഐപിഎഫ്ടി)യുടെ ആവശ്യം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തള്ളി. സിപിഐ(എം), ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് പുതിയ സംസ്ഥാന നിര്‍ദേശത്തെ എതിര്‍ത്തത്.
സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് ജനസംഖ്യയും മൂന്നില്‍ രണ്ട് സ്ഥലത്ത് അധിവസിക്കുകയും ചെയ്യുന്ന ആദിവാസികള്‍ക്ക് വേണ്ടി നിലവിലെ തിപ്രുര ട്രൈംബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ രൂപം മാറ്റി സംസ്ഥാനമാക്കണമെന്നാണ് ഐപിഎഫ്ടി ആവശ്യപ്പെടുന്നത്. ആവശ്യം ഉന്നയിച്ച് ഈമാസം 22ന് 24 മണിക്കൂര്‍ ഹൈവേ ഉപരോധിക്കാനും അവര്‍ ആഹ്വാനം ചെയ്തിരുന്നു.
പുതിയ സംസ്ഥാന ആവശ്യം വിഭാഗീയതയും നിരുത്തരവാദപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി ബിജാന്‍ധര്‍ പറഞ്ഞു. പുതിയ സംസ്ഥാന രൂപീകരണം ഭൂമിശാസ്ത്രപരമായി ജനങ്ങളെ ഒറ്റപ്പെടുത്തുമെന്ന് ബിജെപി വ്യക്തമാക്കി.
Next Story

RELATED STORIES

Share it