ത്രില്ലറില്‍ ലിവര്‍പൂള്‍ കസറി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിന് നാടകീയ ജയം. ഒമ്പത് ഗോള്‍ പിറന്ന മല്‍സരത്തില്‍ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് നോര്‍വിച്ചിനെയാണ് ലിവര്‍പൂള്‍ മറികടന്നത്.
55ാം മിനിറ്റ് വരെ 3-1ന് പിന്നില്‍ നിന്നതിനു ശേഷമാണ് എവേ മല്‍സരത്തില്‍ ലിവര്‍പൂള്‍ തിരിച്ചടിച്ചത്. കളിയുടെ അധികസമയത്ത് രണ്ട് ഗോള്‍ പിറന്നപ്പോള്‍ ജയം ലിവര്‍പൂളിനൊപ്പം നില്‍ക്കുകയായിരുന്നു. അധികസമയത്ത് ആദം ലല്ലാന നേടിയ ഗോളിലൂടെയാണ് ലിവര്‍പൂള്‍ ജയം കരസ്ഥമാക്കിയത്.
Next Story

RELATED STORIES

Share it