ത്രിപുര സിപിഎം നേതാവ് സുനില്‍കുമാര്‍ ചൗധരി തൂങ്ങിമരിച്ച നിലയില്‍
BY Sumeera SMR29 Dec 2015 4:03 AM GMT
Sumeera SMR29 Dec 2015 4:03 AM GMT
അഗര്‍ത്തല: ത്രിപുരയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ സുനില്‍കുമാര്‍ ചൗധരിയെ വീടിനു സമീപത്തെ മര—ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തി. 86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടിലായ ചൗധരി തന്റെ ആത്മഹത്യാ കുറിപ്പില്‍ അസഹ്യമായ വേദനമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറയുന്നതായി പോലിസ് അറിയിച്ചു. 1953ല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന സുനില്‍കുമാര്‍ ചൗധരി 1964ലെ പിളര്‍പ്പിനു ശേഷം സിപിഎമ്മില്‍ അംഗമായി. അഞ്ചു തവണ എംഎല്‍എയായി നിയമസഭയില്‍ എത്തിയിട്ടുണ്ട്. ചൗധരിയുടെ മരണത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ദുഃഖം രേഖപ്പെടുത്തി.
ചൗധരിയുടെ മരണത്തോടെ ഒരു മികച്ച സംഘാടകനെയാണു നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മരണം ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നികത്താനാവാത്തതാണെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ പറഞ്ഞു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ സബറോം നഗരത്തിലെ സ്വവസതിയില്‍ നടന്നു.
ചൗധരിയുടെ മരണത്തോടെ ഒരു മികച്ച സംഘാടകനെയാണു നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മരണം ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നികത്താനാവാത്തതാണെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ പറഞ്ഞു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ സബറോം നഗരത്തിലെ സ്വവസതിയില്‍ നടന്നു.
Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT