ത്രിപുരയില്‍ കോണ്‍ഗ്രസ് ബന്ദിന് ഭാഗികപ്രതികരണം.;നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റില്‍

അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസ് തിങ്കളാഴ്ച ആഹ്വാനം ചെയ്ത ബന്ദിന് ഭാഗിക പ്രതികരണം. മുന്‍ ആരോഗ്യമന്ത്രിയുടെ വധത്തില്‍ സിബിഐ അന്വേഷണവും മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ രാജിയും ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തലസ്ഥാന നഗരിയില്‍ കടകളും വാണിജ്യ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. അതേസമയം സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില സാധാരണഗതിയിലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളും ഭൂരിഭാഗവും അടഞ്ഞുകിടന്നു.

ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിപഹിജോല ജില്ലാ എസ്ഡിഎം ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പങ്കെടുത്ത ടിപിസിസി സെക്രട്ടറി ഷാ അലാം, സെക്രട്ടറി ഹരിപദാ ദാസ് എന്നിവരെ പോലിസ് പിടികൂടി. അതേസമയം തെക്കന്‍ ത്രിപുര ജില്ലകളില്‍ പണിമുടക്ക് യാതൊരു ചലനവും സൃഷ്ടിച്ചില്ല. ബന്ദിന്റെ പശ്ചാത്തലത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it