thrissur local

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സുരക്ഷയ്ക്ക് 5844 അംഗ പോലിസ് സേന

തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലയില്‍ 5844 അംഗ പോലിസ് സേനയെ വിന്യസിക്കുമെന്ന് സുരക്ഷാ ചുമതലയുള്ള നോഡല്‍ ഓഫിസര്‍ കുടിയായ റവന്യു ഡിവിഷണല്‍ ഓഫിസര്‍ പി മോഹനന്‍ അറിയിച്ചു. '
റുറല്‍ പോലിസിനു കീഴില്‍ 2527 പോളിങ് സ്റ്റേഷനുകളും സിറ്റി പോലിസിനു കീഴില്‍ 352 പോളിങ് സ്റ്റേഷനുകളുമാണ് ജില്ലയിലുള്ളത്. ജില്ലയിലാകെ 270 ബുത്തുകളെ പ്രശ്‌നബാധിതങ്ങളായി കണ്ടത്തിയിട്ടുണ്ട്. ഇതില്‍ 155 എണ്ണം റുറല്‍ പരിധിക്കുള്ളിലും 115 എണ്ണം സിറ്റിപോലിസിന്റെ പരിധിയിലുമാണ്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നഗര പരിധിയിലുള്ള ബുത്തുകളെ നാലായി തിരിച്ച് പ്രത്യേക സബ ്ഡിവിഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. സിറ്റിപോലിസ് കമ്മീഷണര്‍ക്കു കീഴില്‍ 11 ഡിവൈഎസ്പിമാര്‍, 14 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 106 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, എന്നിവരുടെ നേത്യത്വത്തില്‍ ഹോം ഗാര്‍ഡുകളും, വനിതപോലിസും ഉള്‍പ്പെടെ 1333 പോലിസ് സേനാംഗങ്ങളെയാണ് നഗരത്തില്‍ വിന്യസിക്കുക.
റുറല്‍ പരിധിയില്‍ ജില്ലാ പോലിസ് മേധാവിക്കു കീഴില്‍ 6 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 238 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേത്വത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍. ആകെ 2740 പോലീസ് സേനാംഗങ്ങളെയായിരിക്കും റുറല്‍ പരിധിയില്‍ വിന്യസിക്കുക. ഇതു കുടാതെ 1014 സ്‌പെഷ്യല്‍ പോലീസ് സേനാംഗങ്ങളെയും തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി നിയോഗിക്കും.
സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരായി തെരഞ്ഞെടുപ്പ് ഡ്യുട്ടി ലഭിച്ചവര്‍ക്കുള്ള പരിശീലനം അടുത്ത ദിവസം ജില്ലാപോലീസ് ആസ്ഥാനത്ത് ആരംഭിക്കും. ജില്ലയിലെ പ്രശ്‌നബാധിത ബുത്തുകളില്‍ കുറ്റമറ്റ സുരക്ഷ ഒരുക്കുന്നതിന് വീഡിയോ - വെബ് ക്യാമറ സംവിധാനങ്ങളും ഒരുക്കും. പ്രശ്‌നബാധിത ബുത്തുകളില്‍ സായുധസേനയുടെ പ്രത്യേക വിഭാഗവും തെരഞ്ഞെടുപ്പ് ദിവസം ഡ്യുട്ടിയില്‍ ഉണ്ടായിരിക്കും.
Next Story

RELATED STORIES

Share it