തോല്‍വി ഭയന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥിക്ക് 71 ശതമാനം മാര്‍ക്ക്

കോയമ്പത്തൂര്‍: പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ തോല്‍ക്കുമെന്നു ഭയന്ന് ആത്മഹത്യ ചെയ്ത 17കാരന്‍ ജയിച്ചത് 71 ശതമാനം മാര്‍ക്ക് നേടി.
കരമാഡയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ ശക്തി ഗണേശ് ആണ് പരാജയഭീതി മൂലം പരീക്ഷാഫലം വരുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് പെരിയനായ്ക്കല്‍ പാളയത്തെ വസതിയില്‍ തൂങ്ങിമരിച്ചത്. ഇന്നലെ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ കുട്ടിക്ക് 71 ശതമാനം മാര്‍ക്ക് ലഭിച്ചു.തനിക്ക് കുറഞ്ഞ മാര്‍ക്ക് കിട്ടുകയോ തോറ്റുപോവുകയോ ചെയ്യുമെന്ന ഭീതി വിദ്യാര്‍ഥി പ്രകടിപ്പിച്ചിരുന്നു. റിട്ട. തപാല്‍ ജീവനക്കാരന്റെ മകനായ ശക്തി ഗണേശിന് 1200ല്‍ 861 മാര്‍ക്കു ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it