Flash News

തോല്‍വി അംഗീകരിക്കുന്നു: ബി.ജെ.പി

പാട്‌ന: ബീഹാറിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നും ആവശ്യമുള്ള മാറ്റങ്ങള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ വരുത്തുമെന്നും ബി.ജെ.പി നേതാവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതിനിടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നാളെ ഡല്‍ഹിയില്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. അമിത് ഷായാണ് യോഗം വിളിച്ചത്. പ്രധാനമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it