തോല്‍വിയോടെ ബ്രെന്‍ഡന്‍മക്കുല്ലം വിടവാങ്ങി

ക്രൈസ്റ്റ്ചര്‍ച്ച്: ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രെ ന്‍ഡന്‍ മക്കുല്ലത്തിന് ജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ ന്യൂസിലന്‍ഡിനായില്ല. ആസ്‌ത്രേലിയക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കിവീസ് ഏഴു വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങി. രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ഓസീസ് ഇതോടെ ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തു തിരിച്ചെത്തുകയും ചെയ്തു.
201 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ജയം കൈക്കലാക്കുകയായിരുന്നു. ഒന്നിന് 70 റണ്‍സെന്ന നിലയില്‍ ഇന്നലെ ബാറ്റിങ് പുനാരംഭിച്ച കംഗാരുക്കള്‍ക്ക് ജയിക്കാന്‍ 131 റണ്‍സ് കൂടിയാണ് വേണ്ടിയിരുന്നത്. ജോ ബേണ്‍സ് (65), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (53*) എന്നിവരുടെ അര്‍ധസെഞ്ച്വറികള്‍ ഓസീസ് ജയം അനായാസമാക്കി.
Next Story

RELATED STORIES

Share it