തോല്‍വിയിലും ടീമിനെ പുകഴ്ത്തി ബംഗ്ലാദേശി മാധ്യമങ്ങള്‍

കറാച്ചി: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ആസ്‌ത്രേലിയയോട് പൊരുതിത്തോറ്റ ബംഗ്ലാദേശിനെ സ്വന്തം നാട്ടിലെ മാധ്യമങ്ങള്‍ പുകഴ്ത്തി. തുടര്‍ച്ച യായ രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശിന്റെ സെമി ഫൈനല്‍ സാധ്യത ഏതാണ്ട് അവസാനിച്ചെങ്കിലും ടീം നടത്തിയ പോരാട്ടവീര്യത്തെ മാധ്യമങ്ങള്‍ വാനോളം പ്രശംസിച്ചു.
കടുവാക്കൂട്ടം പൊരുതിവീണെന്നാണ് ബംഗ്ലാദേശിലെ ധക്ക ട്രിബ്യൂണ്‍ പത്രം തലക്കെട്ട് നല്‍കിയത്. ദി ന്യൂ ഏജ്, ഡെയ്‌ലി സ്റ്റാര്‍ എന്നീ പത്രങ്ങളും ടീമിന്റെ പോരാട്ടവീര്യത്തെ വാഴ്ത്തി.
ബംഗ്ലാദേശ് ടീമിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു. മല്‍സരം മികച്ചതായിരുന്നു. ഓസീസിനെതിരേ ബംഗ്ലാദേശ് നടത്തിയ പ്രകടനത്തില്‍ അഭിമാനമുണ്ട്-ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധികയായ ഷര്‍ജാന ആലം ഫേസ്ബുക്കില്‍ ഇങ്ങനെയാണ് കുറിച്ചത്.
മുസ്തഫിസുര്‍ റഹ്മാന്റെയും സാക്വിബുല്‍ ഹസന്റെയും ബൗളിങ് ഉജ്ജ്വലമായിരുന്നു. ടീമിനെ ത്രസിപ്പിക്കുന്ന ജയത്തിന് തൊട്ടരികിലെത്തിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞെന്ന് മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഗാസി അഷ്‌റഫ് അഭിപ്രായപ്പെട്ടു.
സെമി ഫൈനല്‍ പ്രതീക്ഷ കാക്കാന്‍ ഓസീസിനെതിരേ ബംഗ്ലാദേശിന് ജയം അനിവാര്യമായിരുന്നു. ആദ്യ കളിയില്‍ പാകിസ്താനോടും ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് രണ്ടില്‍ പോയിന്റൊന്നുമില്ലാതെ അവ സാനസ്ഥാനത്താണ് ബംഗ്ലാദേശ്.
Next Story

RELATED STORIES

Share it