തോല്‍വിക്ക് ബ്രേക്കിടാന്‍ ബാഴ്സലോണ ഇന്നിറങ്ങും
BY Sumeera SMR20 April 2016 2:45 AM GMT
X
Sumeera SMR20 April 2016 2:45 AM GMT
മാഡ്രിഡ്: ഹാട്രിക് തോല്‍വിയുടെ നാണക്കേട് മായ്ക്കാനുറച്ച് സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ ഇന്നു കളത്തിലിറങ്ങും. എവേ മല്‍സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയാണ് ബാഴ്സയുടെ എതിരാളികള്‍.
മറ്റു മല്‍സരങ്ങളില്‍ അത്ലറ്റികോ മാഡ്രിഡ് അത്ലറ്റിക് ബില്‍ബാവോയെയും റയല്‍ മാഡ്രിഡ് വിയ്യാറയലിനെയും സെവിയ്യ സ്പോര്‍ട്ടിങ് ഗിജോണിനെയും വലന്‍സിയ ഐബറിനെയും മാലഗ റയോ വല്ലെക്കാനോയെയും നേരിടും.
വിവിധ ടൂര്ണമെന്റുകളിലാല് അവസാനമായി കളിച്ച മൂന്നു കളികളിലും പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ബാഴ്സ ഇന്ന് ഡിപോര്‍ട്ടീവോയുടെ ഗ്രൗണ്ടിലെത്തുന്നത്. സ്പാനിഷ് ലീഗില്‍ വലന്‍സിയയോടാണ് ബാഴ്സയ്ക്ക് അവസാനമായി അടിതെറ്റിയത്.
ഈ പരാജയത്തോടെ ലീഗില്‍ ബാഴ്സയുടെ ഒന്നാംസ്ഥാനത്തിന് ഇളക്കം തട്ടുകയും ചെയ്തിരുന്നു. 76 പോയിന്റുമായി ഇപ്പോഴും ബാഴ്സ തന്നെയാണ് ഒന്നാമതെങ്കിലും തൊട്ടുതാഴെയുള്ള അത്ലറ്റികോയ്ക്കും ഇതേ പോയിന്റുണ്ട്. 75 പോയിന്റോടെ റയലും ബാഴ്സയ്ക്ക് വെല്ലുവിളിയുയര്‍ത്തി തൊട്ടരികിലുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT