തോല്‍വിക്ക് കാരണം ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ച: തങ്കച്ചന്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കനത്ത പരാജയത്തിന് കാരണം ന്യൂനപക്ഷ വോട്ടുകളില്‍ ഉണ്ടായ ചോര്‍ച്ചയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. എറണാകുളം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ശക്തികള്‍ക്ക് എതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പാര്‍ട്ടി എടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എഐസിസി വക്താവ് പി സി ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഉറച്ച നിലപാടുണ്ടാവണം. ഇത്തരം കാര്യങ്ങളോട് ഒരുവിധത്തിലും മൃദുസമീപനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it