kozhikode local

തോല്‍വികൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാവില്ല: എം കെ രാഘവന്‍

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസോ യുഡിഎഫോ ഇല്ലാതാവില്ലെന്ന് എം കെ രാഘവന്‍ എംപി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ്(എഫ്എന്‍പിഒ) 26ാം സംസ്ഥാനസമ്മേളനം കോഴിക്കോട് ഗുജറാത്തി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോല്‍വിയെക്കുറിച്ച് പരിശോധന നടത്തി കോണ്‍ഗ്രസ് നേതൃത്വം നടപടി സ്വീകരിക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.
യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണ്. വിലക്കയറ്റം നിയന്ത്രിക്കേണ്ട മോദി ഇരുട്ടില്‍ തപ്പുകയാണെന്നും രാഘവന്‍ പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് അഡ്വ.എം രാജന്‍ അധ്യക്ഷത വഹിച്ചു. ഡി ത്യാഗരാജന്‍, ഡി കിഷന്‍ റാവു, പി യു മുരളീധരന്‍, എം കെ ബീരാന്‍, ജോണ്‍സണ്‍ ഡി ആവോക്കാരന്‍, സി മൊയ്തീന്‍കുട്ടി, ജി എസ് അനില്‍കുമാര്‍, ഡി ക്രിസ്തുദാസ്, എന്‍ വി വിനോദ് സംസാരിച്ചു.
Next Story

RELATED STORIES

Share it