തോറ്റതിന്റെ കാരണം അന്വേഷിച്ച വിദ്യാര്‍ത്ഥിക്ക് ഒരു കോടി പിഴ
BY midhuna mi.ptk12 May 2016 7:05 AM GMT
X
midhuna mi.ptk12 May 2016 7:05 AM GMT
ലക്നൗ: പരീക്ഷയില്‍ തോറ്റതിന്റെ കാരണം ചോദിച്ച എട്ടാംക്ലാസുകാരന് സ്കൂള്‍ അധികൃതര്‍ ഒരു കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശില ആഗ്രയില്‍ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷെഹ്ജാനാണ് നോട്ടീസ് ലഭിച്ചത്.എട്ടാം ക്ലാസ് വരെ ഒരു കുട്ടിയെയും തോല്പിക്കാന് പാടില്ലാ എന്ന നിയമം നിലനില്‍ക്കെയാണ് സ്കൂള്‍ അധികൃതരുടെ നടപടി. എന്തുകൊണ്ട് തന്നെ തോല്പിച്ചു എന്ന ചോദ്യത്തിലൂടെ സ്കൂളിന്റെ പ്രതിച്ഛായക്ക് മുഹമ്മദ് ഷെഹ്ജാന് കോട്ടമുണ്ടാക്കി എന്നാണ് സ്കൂള്‍ അധികൃതരുടെ വിചിത്രമായ കണ്ടെത്തല്‍.
എട്ടാംക്ലാസ് വരെ ആരെയും തോല്പിക്കാന് പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഷെഹ്ജാന്റെ പിതാവ് മുഹമ്മദ് സഗീര്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സ്കൂള്‍ പ്രിന്സിപ്പാളില് നിന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഷെഹ്ജാന് സ്കൂള്‍ മാനേജ്മെന്റ് നോട്ടീസ് അയച്ചത്. നിരുപാധികം മാപ്പ് പറയുക അല്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നതാണ് സ്കൂളിന്റെ ആവശ്യം.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT