palakkad local

തോട് കൈയേറ്റം വ്യാപകം: പരാതി നല്‍കിയിട്ടും നടപടിയില്ല

എം വി വീരാവുണ്ണി

പട്ടാമ്പി: ജില്ലയുടെ പല മേഖലകളിലും വില്ലേജ് ഓഫിസിലെ ജീവനക്കാരേയും പഞ്ചായത്ത് സെക്രട്ടറിമാരേയും സ്വാധീനിച്ച് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ പൊതുതോടുകള്‍ കൈയേറുന്നത് വര്‍ധിക്കുന്നു. കൈയേറ്റങ്ങളെ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട പഞ്ചായത്തധികൃതര്‍ക്കും റവന്യൂ വകുപ്പധികൃതര്‍ക്കും നിരവധി പരാതികള്‍ ലഭിച്ചിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ ഉദ്യോഗസ്ഥ തലത്തില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് നല്‍കുന്നത്.
കൊപ്പം വില്ലേജ് ഓഫിസ് പരിധിയിലുള്ള വിയറ്റ്‌നാംപടി പറക്കാട് തോടും ഇത്തരത്തില്‍ നിരവധി വ്യക്തികള്‍ കൈയേറി സ്ഥലം കൈവശപ്പെടുത്തി തെങ്ങിന്‍തോപ്പുകളും കിണറും നിര്‍മിച്ചിരുന്നു. തേജസ് ഇതിനെ സംബന്ധിച്ച് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.
പ്രദേശവാസിയായ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വേ ഉദ്യോഗസ്ഥരെത്തി കഴിഞ്ഞ ദിവസം സ്ഥലം അളന്നിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഇതേവരെ ഉണ്ടായിട്ടില്ല. വിശാലമായി ഒഴുകിയിരുന്ന തോട് ഇന്ന് പലരുടേയും തെങ്ങിന്‍തോപ്പുകളായി. തൃത്താല മേഖലയിലും ഇതുതന്നെയാണ് സ്ഥിതി. പട്ടിത്തറ വില്ലേജില്‍ കോട്ടപ്പാടത്ത് നിന്ന് തുടങ്ങി കക്കാട്ടിരി പുളിയപ്പറ്റ കായലില്‍ ചേരുന്ന തോട് സ്വകാര്യ വ്യക്തി ചുരുക്കി റോഡ് നിര്‍മിച്ചതായി ഒറ്റപ്പാലം ആര്‍ഡിഒയ്ക്ക് പരിസരവാസികളുടെ പരാതി.
127/2, 128/2 സര്‍വേ നമ്പറുകളിലുള്ള സ്ഥലത്താണ് അഞ്ചേക്കാല്‍ മീറ്ററുണ്ടായിരുന്ന പൊതുതോട് രണ്ടര മീറ്ററാക്കി ചുരുക്കിയത്.
പിറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി തോടിന്റെ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിച്ചിരുന്ന തോടിന്റെ വരമ്പ് ഉള്‍പ്പടെയുള്ള സ്ഥലമാണ് കൈയേറിയത്. ഇക്കാരണത്താല്‍ ഇതിനു പിറകുവശത്തുള്ള കൃഷിക്കാരേയും നാട്ടുകാര്‍രേയും വഴി നടക്കാന്‍ സ്വകാര്യ വ്യക്തി അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. മുമ്പ് മൂന്ന് പുവല്‍ കൃഷി ചെയ്തിരുന്ന കല്ലെട്ടില്‍ നിലം നികത്തിയാണ് വീട് വച്ചതെന്നും ആക്ഷേപമുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപദ്രവമില്ലാത്തതിനാല്‍ ആരും പരാതി കൊടുത്തില്ല.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലും പട്ടിത്തറ വില്ലേജ് ഓഫിസുകളിലും ഉള്ള രേഖകള്‍ പരിശോധിച്ച് തോട് പൂര്‍വസ്ഥിതിയിലാക്കാനാവശ്യമായ അടിയന്തര നടപടിസ്വീകരിക്കണമെന്നും നാ ട്ടുകാര്‍ആര്‍ഡിഒയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it