Idukki local

തോട്ടില്‍ മാലിന്യനിക്ഷേപം; സാംക്രമിക രോഗങ്ങള്‍ക്ക് സാധ്യത

കട്ടപ്പന: പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കട്ടപ്പനയാറിന്റെ കൈത്തോട് മാലിന്യം കൊണ്ട് നിറഞ്ഞു. കൊച്ചുതോവാള ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന തോട്ടിലാണ് ടൗണിലെ ഭൂരിഭാഗം മാലിന്യവും നിക്ഷേപിക്കുന്നത്. ഇടശേരി ജംഗ്ഷന്‍ മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡുവരെ തോട്ടില്‍ വ്യാപകമായി മാലിന്യം തള്ളിയിരിക്കുകയാണ്.
സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയേറെയാണ്. ദുര്‍ഗന്ധംമൂലം സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.അസഹ്യമായ ദുര്‍ഗന്ധവും കൊതുകു ശല്യവും രൂക്ഷമാണ്. സമീപപ്രദേശങ്ങളിലെ വീടുകളിലെ കുട്ടികള്‍ക്ക് ശരീരം ചൊറിഞ്ഞുതടിക്കുന്നത് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടുന്നതായും പരാതിയുണ്ട്. മാലിന്യം വഹിച്ചുകൊണ്ടുപോകുന്ന തോട് ഇരുപതേക്കറിലെ കട്ടപ്പനയാറിലാണ് എത്തുന്നത്. ജല അതോറിറ്റിയുടെ പ്രധാന പമ്പുഹൗസ് ഇവിടെയാണ്.
കട്ടപ്പനയാറില്‍ നിന്നുള്ള വെള്ളമാണ് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നതും. വെള്ളം ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നതെന്നാണ് അതോറിറ്റി അധികൃതരുടെ വിശദീകരണം.—വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ വിസ്താരമുണ്ടായിരുന്ന തോട് കൈയേറ്റത്തെതുടര്‍ന്ന് ഇടുങ്ങിയിരിക്കുകയാണിപ്പോള്‍.
Next Story

RELATED STORIES

Share it