Pathanamthitta local

തോട്ടക്കോണം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  ശതാബ്ദി ആഘോഷം സമാപിച്ചു

പന്തളം: തോട്ടക്കോണം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷം സമാപിച്ചു. സമാപനത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ വിജയകുമാര്‍ അധ്യക്ഷനായി. നഗരഭാധ്യക്ഷ ടി കെ സതി ഉപഹാര സമര്‍പ്പണവും ദേവസ്വം ബോര്‍ഡ് അംഗം പി കെ കുമാരന്‍ ഗുരുക്കന്‍മാരെ ആദരിച്ചു.
സംസ്ഥാന സാമൂഹിക ശാസ്ത്രമേളയില്‍ എച്ച്എസ്എസ് വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തില്‍ തുടര്‍ച്ചയായി അഞ്ചാം വട്ടവും ഒന്നാം സ്ഥാനം ലഭിച്ച അധ്യാപകന്‍ മനു മാത്യു, ക്ലേ മോഡലിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ആഷിക് പ്രസാദ് എന്നിവരെയും വിദ്യാഭ്യാസകലാരംഗങ്ങളില്‍ മികവു കാട്ടിയവരെയും നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലസിതാ നായര്‍, ഹയര്‍ സെക്കന്‍ഡറി സംസ്ഥാന ഡയറക്ടറേറ്റ് ജോ. ഡയറക്ടര്‍ ഡോ. പി എ സാജുദ്ദീന്‍ എന്നിവര്‍ ആദരിച്ചു. ശതാബ്ദി സ്മാരക കവാടത്തിന്റെ ശിലാസ്ഥാപനം നഗരസഭ ഉപാധ്യക്ഷന്‍ ഡി രവീന്ദ്രന്‍ നിര്‍വഹിച്ചു. കേരള നാടന്‍കലാ അക്കാദമി അവാര്‍ഡ് ജേതാവ് കുട്ടിക്കൃഷ്ണന്‍, സുനില്‍ വിശ്വം എന്നിവരെ എം. ജി. രംഗനാഥ് അനുമോദിച്ചു. ദേശീയ ന്യൂനപക്ഷസമിതി മേല്‍നോട്ട സമിതിയംഗം തൈക്കൂട്ടത്തില്‍ സക്കീര്‍, നഗരസഭ അംഗങ്ങളായ എന്‍ ജി സുരേന്ദ്രന്‍, സുനിതാ വേണു, മഞ്ജു വിശ്വനാഥ്, രാധാ രാമചന്ദ്രന്‍, എ. ഷാ, വി വി വിജയകുമാര്‍, കെ വി പ്രഭ, ജി അനില്‍കുമാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രമോദ്കുമാര്‍, കെ പ്രതാപന്‍, എ ഗിരിജകുമാരി, ആര്‍ഡിഡി സത്യന്‍, ഡിഇഒ പി എം ഷീല, എഇഒ എന്‍ പ്രഭാകുാരി, വിദ്യാഭ്യാസ പ്രോജക്ട് ഓഫിസര്‍ ടി എം ജലാലുദ്ദീന്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എം ജി പ്രസന്നകുമാര്‍, പ്രിന്‍സിപ്പല്‍ പി എന്‍ റീജ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ചു ഘോഷയാത്രയും വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ കലാപരിപാടികളും പന്തളം ടി. കെ കുട്ടിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച കതിരോല്‍സവവും നടന്നു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് സി ശശിധരന്‍ പിള്ള അധ്യനായി. നഗരസഭാംഗം കെ ആര്‍ വിജയകുമാര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം കെ മോഹനദാസ്, ആരോഗ്യ വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. എന്‍ ശശിധരന്‍, ഹെഡ്മിസ്ട്രസ് പി എന്‍ സുധ, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി എം കെ അജികുമാര്‍ സംസാരിച്ചു. കവിയരങ്ങ് കവി പുള്ളിമോടി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. കവി സദാനന്ദ രാജപ്പന്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സുജ പി കോശി സംസാരിച്ചു.
Next Story

RELATED STORIES

Share it