തോട്ടം സമരത്തിന് ഐക്യദാര്‍ഢ്യം: എസ്.ഡി.പി.ഐ.
BY swapna en9 Oct 2015 5:46 AM GMT
swapna en9 Oct 2015 5:46 AM GMT
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വേതനപ്രശ്നം പരിഹരിക്കാന്‍ നടന്ന പ്ലാന്റേഷന് ലേബര്‍ കമ്മീഷന് യോഗം തീരുമാനമാവാതെ പിരിഞ്ഞതിനു കാരണം സര്‍ക്കാരിന് തോട്ടംതൊഴിലാളികളോടുള്ള അവഗണനയാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ദിവസക്കൂലിയില്‍ ദുരിതപൂര്‍ണമായ ചുറ്റുപാടില്‍ ജീവിക്കുന്ന തോട്ടംതൊഴിലാളികളോട് മനുഷ്യത്വപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ തോട്ടംമുതലാളിമാര് തയ്യാറാവണം. സര്‍ക്കാരും യൂനിയനുകളും തോട്ടം മാനേജ്മെന്റുകളും ഒത്തുകളിക്കുകയാണെന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആരോപണം ശരിയാണെന്ന് വിശ്വസിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമരം ചെയ്യുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനവ്യാപകമായി പ്രകടനം നടത്താന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT