തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായം: വി എം സുധീരന്‍

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് ആധാരമായ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്നും, ഈ പ്രശ്‌നത്തില്‍ കണ്ണന്‍ദേവന്‍ കമ്പനി സ്വീകരിച്ചിരിക്കുന്ന നിലപാട് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് വിഎം സുധീരന്‍. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രശ്‌നം തീര്‍ക്കാന്‍ കമ്പനി തയ്യാറാകണം. കമ്പനി ഉത്തരവാദിത്വം നിറവേറ്റുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഇതുസംബന്ധിച്ച് സുധീരന്‍ ആശയവിനിമയം നടത്തി.
Next Story

RELATED STORIES

Share it