wayanad local

തോട്ടംമേഖലയില്‍ ശ്രേയാംസ്‌കുമാറിന്റെ പര്യടനം

കല്‍പ്പറ്റ: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്‌കുമാര്‍ ഇന്നലെ തോട്ടം മേഖലയില്‍ പര്യടനം നടത്തി. ചുളുക്ക എസ്‌റ്റേറ്റ്, നെല്ലിമുണ്ട എസ്‌റ്റേറ്റ്, മേപ്പാടി ടൗണ്‍ എന്നിവിടങ്ങളില്‍ തൊഴിലാളികളെ കണ്ട് വോട്ടുചോദിച്ചു.വടുവന്‍ചാലില്‍ മൂപ്പൈനാട് മണ്ഡലം ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ക ണ്‍വന്‍ഷന്‍, ഓടത്തോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപനം എന്നിവയിലും പങ്കെടുത്തു.
നേതാക്കളായ ടി ഹംസ, പി കെ അനില്‍കുമാര്‍, ബി സുരേഷ് ബാബു, യു അഹമ്മദ് കുട്ടി, അനില തോമസ്, എന്‍ വേണുഗോപാല്‍, ഗോകുല്‍ദാസ് കോട്ടയില്‍, എ മുഹമ്മദാലി, എന്‍ സുലൈമാന്‍ പ്രചാരണ പരിപാടിയിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it