തോക്ക് ലോബിയെ ശക്തമായി വിമര്‍ശിച്ച് ഒബാമ

വാഷിങ്ടണ്‍: രാജ്യത്തെ ഏറ്റവും ശക്തരായ തോക്ക് ലോബിയെ ശക്തമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് ഒബാമ തോക്ക് ലോബിക്കെതിരേ ആഞ്ഞടിച്ചത്.
തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദിഷ്ട നിയമഭേദഗതിയെ പറ്റി നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) മനപ്പുര്‍വം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം സംഘം നിരസിച്ചിരുന്നു. അതിനിടെ, താന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സ്‌കൂളുകളെ തോക്ക് വിമുക്ത മേഖലയില്‍നിന്ന് ഒഴിവാക്കുമെന്നു റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വര്‍ജീനിയ സംസ്ഥാനത്തെ ഫയര്‍ഫാക്‌സ് ജോര്‍ജ് മേസണ്‍ സര്‍വകലാശാലയില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധങ്ങള്‍ പിടിച്ചെടുക്കില്ലെന്നും എന്നാല്‍, പരിശോധനകള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it