തോക്ക് നിയമം: ടെക്‌സസ് വാഴ്‌സിറ്റി ഡീന്‍ രാജിവച്ചു

വാഷിങ്ടണ്‍: കൈത്തോക്കുകള്‍ വാഴ്‌സിറ്റി കാംപസിലേക്കു കൊണ്ടുവരാന്‍ അനുവദിക്കുന്ന പുതിയ സംസ്ഥാന നിയമത്തില്‍ പ്രതിഷേധിച്ച് ടെക്‌സസ് വാഴ്‌സിറ്റി ഡീന്‍ രാജിവച്ചു. നയം ഉന്നത വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലെന്നും യുക്തിബോധത്തിനു നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ടെക്‌സസ് സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ ഡീനായ ഫ്രെഡറിക് സ്റ്റെയിനര്‍ രാജിവച്ചത്. കാംപസുകളിലേക്ക് തോക്കുകള്‍ കൊണ്ടുവരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപപ്പെട്ടു.
ടെക്‌സസ് നിയമസഭ പാസാക്കിയ നിയമം ആഗസ്തില്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമം കാംപസുകളിലേക്ക് വരുന്നതിനെ അധൈര്യപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി നിരവധി ഉന്നത വിദ്യാഭ്യാസ വിചക്ഷണരും വിദ്യാര്‍ഥികളും ഇതിനെ എതിര്‍ക്കുകയാണ്.
നിയമം സ്വയം പ്രതിരോധത്തിന് അത്യാവശ്യമാണെന്നും ഭരണഘടനാ അവകാശമാണെന്നുമാണു പിന്തുണയ്ക്കുന്നവരുടെ ഭാഷ്യം.
Next Story

RELATED STORIES

Share it