Second edit

തോക്കുഭ്രാന്ത്

അമേരിക്കക്കാര്‍ക്ക് സ്വന്തം കുടുംബത്തേക്കാള്‍ പ്രധാനമാണ് തോക്കെന്നു പറഞ്ഞുകേള്‍ക്കാറുണ്ട്. ആയുധം കൈവശം വയ്ക്കാനും സ്വയരക്ഷയ്ക്കായി അത് ഉപയോഗിക്കാനും അമേരിക്കന്‍ ഭരണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ആയുധം പേറാനുള്ള അവകാശം മൗലികാവകാശമായി അവര്‍ കണക്കാക്കി. എന്നാല്‍, ഇന്നു സ്ഥിതി മാറി. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ ആയുധശേഖരമുള്ള രാജ്യമായി അമേരിക്ക മാറി. കുഞ്ഞുകുട്ടികള്‍ മുതല്‍ മനോരോഗികള്‍ വരെ എല്ലാവരും തോക്കുമായാണ് പുറത്തിറങ്ങുന്നത്. തോക്കിന്റെ ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചിരിക്കുന്നു. സമീപകാലത്ത് വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും നിരന്തരമായ ആക്രമണങ്ങളാണ് അമേരിക്കയില്‍ നടന്നുവരുന്നത്. പ്രസിഡന്റ് ബറാക് ഒബാമ തോക്കിന്റെ ദുരുപയോഗം തടയാനുള്ള നിയമനിര്‍മാണത്തിനായി നിരന്തരം ശ്രമിക്കുകയായിരുന്നു. പക്ഷേ, അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ മേധാവിത്വമുള്ള റിപബ്ലിക്കന്‍ കക്ഷി ഒരു കാരണവശാലും അത്തരമൊരു നിയമം പാസാക്കാന്‍ അനുവദിക്കില്ല. തല പോയാലും തോക്ക് കൈവിടില്ലെന്നാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട്. തോക്കു കച്ചവടക്കാരുടെയും നിര്‍മാതാക്കളുടെയും സ്വന്തം പാര്‍ട്ടിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി.  എന്നാല്‍, തന്റെ അവസാന വര്‍ഷത്തില്‍ തോക്കുനിയന്ത്രണത്തിനു നിയമം കൊണ്ടുവരാന്‍ തന്നെയാണ് ഒബാമയുടെ നീക്കം.
Next Story

RELATED STORIES

Share it