kannur local

തോക്കുധാരികള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി

ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ ജയഗിരി കുന്നിന്‍മുകളിലെത്തിയ മൂന്നംഗ തോക്കുധാരികള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്നു പരാതി. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ജയഗിരിയിലെ സാബുവിന്റെ ഭാര്യ പുതുപറമ്പില്‍ സിജിയെയാണ് രാത്രി 9.30ഓടെയെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയത്.
മാവോവാദികളാണെന്ന സംശയത്തെ തുടര്‍ന്ന് പരിസരത്തെ കാടുകളില്‍ പോലിസും ആന്റി ടെററിസ്റ്റ് ഗ്രൂപ്പും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ശബ്ദം കേട്ട് പുറത്തിറങ്ങിയ യുവതിയെ തോക്കുചൂണ്ടി സംഘം ഭീഷണിപ്പെടുത്തിയെന്നാണു പരാതി. വീട്ടുകാരെ വിളിച്ചുണര്‍ത്തുന്നതിനിടയില്‍ മൂന്നംഗസംഘം കാട്ടിലേക്ക് ഓടിപ്പോയെന്നും യുവതി പറയുന്നു. നാട്ടുകാരെ വിവരമറിയിച്ച് കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. തുടര്‍ന്നാണു പോലിസില്‍ വിവരമറിയിച്ചത്.
Next Story

RELATED STORIES

Share it